
പുതിയ ചിത്രമായ ‘സുരാരൈ പോട്ര്’ ഓ ടി ടി റിലീസിന് ഒരുങ്ങുന്നെന്ന വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് നടന്‍ സൂര്യ. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ താന്‍ സംഭാവന നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരി മൂലം വഴി മുട്ടിയ സിനിമാ പ്രവര്‍ത്തകരെയും കോവിഡിനെതിരേ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നല്‍കുകയെന്ന് താരം വ്യക്തമാക്കി.