“മുംബൈ എനിക്ക് അവധിക്കാലം പോലെയാണ്, ലളിതവും സ്വകാര്യവുമായ ജീവിതമാണ് കൂടുതൽ സന്തോഷം നൽകുന്നത്”; സൂര്യ

','

' ); } ?>

കുടുംബത്തോടൊപ്പം ലളിതവും സ്വകാര്യവുമായ ജീവിതമാണ് തനിക്ക് കൂടുതൽ സന്തോഷം നൽകുന്നതെന്ന് നടൻ സൂര്യ. മുംബൈയിൽ താമസിക്കുന്നതാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും, മുംബൈ നിക്ക് ഒരു അവധിക്കാലം പോലെയാണെന്നും സൂര്യ പറഞ്ഞു. . ചെന്നൈയിലെ ആഡംബര ബംഗ്ലാവിനേക്കാൾ മുംബൈയിലെ 1,700 ചതുരശ്ര അടി വീടാണ് തനിക്ക് കൂടുതൽ പ്രിയമെന്നും സൂര്യ കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ വിശ്വനാഥ് ആൻഡ് സൺസ് സിനിമയുടെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“മുംബൈ എനിക്ക് ഏതാണ്ട് ഒരു അവധിക്കാലം പോലെയാണ്. ഞാൻ ഇവിടെ (ചെന്നൈ) ജോലി ചെയ്ത ശേഷം അവിടെ അവധിക്കായി പോകുന്നു. അവിടെയുള്ളത് ചെറിയൊരു വീടാണ്. ഏകദേശം 1,700 ചതുരശ്ര അടി മാത്രമാണ് വീടിന്റെ വിസ്തീർണം. രണ്ട് ചുവടുവെച്ചാൽ കിടപ്പുമുറി, ലിവിങ് റൂം, അടുക്കള, ഡൈനിങ് ഏരിയ. വളരെ സുഖകരവും അടുപ്പമുള്ളതുമായ വീടാണത്. അത് ഞങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നു. ഒരുപാട് ഓർമകളും സ്നേഹവുമുണ്ട് അവിടെ. എല്ലായിടത്തും സ്നേഹമാണ്. ദിയയെയോ ദേവിനെയോ എനിക്ക് ഉടൻ വിളിക്കാം; ഒരു ചുവട് അകലെയാണ് അവർ. ഞങ്ങൾ അവിടെ എന്താണ് ചെയ്യുന്നതെന്ന് അധികമാർക്കും അറിയില്ല എന്നതും നല്ലതാണ്.” സൂര്യ പറഞ്ഞു.

അതേസമയം, സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് വിശ്വനാഥ് ആൻഡ് സൺസ്. മമിതയാണ് സിനിമയിൽ നായികയായി എത്തുന്നത്.ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ, ഗാനങ്ങൾ എന്നിവ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.