സൂര്യ നായകനായ ‘സൂരരൈ പോട്ര്’ ഒടിടി റിലീസിന് ഒരുങ്ങുന്നു

സൂര്യ നായകനായെത്തുന്ന ചിത്രം ‘സൂരരൈ പോട്ര്’ ആമസോണ്‍ പ്രൈം വഴി റിലീസിന് ഒരുങ്ങുന്നു. ഒക്ടോബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ഇരുതി സുട്രുവിന് ശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരരൈ പോട്ര്’.മലയാളികളുടെ പ്രിയ താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്.ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു.സൂര്യ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.