തണ്ണീര്‍മത്തനു ശേഷം ‘സൂപ്പര്‍ ശരണ്യ’യുമായി ഗിരീഷ് എഡി

സൂപ്പര്‍ ഹിറ്റ് ചിത്രം തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് ഗിരീഷ് എ ഡി.ഷെബിന്‍ ബെക്കറും സംവിധായകന്‍ ഗിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.സൂപ്പര്‍ ശരണ്യ എന്നാണ് ചിത്രത്തിന്റെ പേര്.അനശ്വര രാജന്‍ ആണ് നായികയായി എത്തുന്നത്. അര്‍ജുന്‍ അശോകന്‍ ആണ് നായകന്‍.ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്നു. സജിത് പുരുഷന്‍ ഛായാഗ്രഹണം. സംവിധായകനായ ഗിരീഷ് എ ഡി തന്നെയാണ് ചിത്രത്തിന്റെ അനൗണ്‍മെന്റ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.