‘മൈ ലവ്, ജ്യോതിക’: ‘സീൻ’ സിനിമയിലെ സർപ്രൈസ് കാമിയോ പങ്കുവെച്ച് സൂര്യ; പ്രതിഫലം ചോദിച്ച് ജ്യോതികയുടെ രസകരമായ മറുപടി

','

' ); } ?>

ജിത്തു മാധവൻ ചിത്രമായ ‘സീൻ’ തമിഴ്നാട്ടിലും കേരളത്തിലും വലിയ വിജയം നേടി മുന്നേറുന്നതിനിടെ, ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായൊരു രംഗം പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രം നായകനെക്കുറിച്ച് വർണിക്കുമ്പോൾ സൂര്യ മനസ്സിൽ കാണുന്നതായി ജ്യോതിക അതിഥിവേഷത്തിലെത്തുന്ന രംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

‘മൈ ലവ്, ജ്യോതിക’ എന്ന അടിക്കുറിപ്പോടുകൂടിയാണ് സൂര്യ ഈ രംഗം ട്വിറ്ററിൽ പങ്കുവെച്ചത്. ഭാഷാഭേദമന്യേ എല്ലാ തിയറ്ററുകളിലും തങ്ങൾക്ക് ലഭിച്ച നിറഞ്ഞ കയ്യടികൾക്കും സ്നേഹത്തിനും സൂര്യ നന്ദി അറിയിച്ചു. എന്നാൽ ഇതിന് പിന്നാലെ വളരെ രസകരമായൊരു മറുപടിയുമായി ജ്യോതികയും രംഗത്തെത്തി. പോസ്റ്റ് പങ്കുവെച്ചത് പോരാതെ, ഈ അതിഥി വേഷത്തിന് പ്രതിഫലം കൂടി വേണമെന്നാണ് തമാശരൂപേണ താരം ആവശ്യപ്പെട്ടത്.

‘ആവേശം’ സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ‘സീൻ’ കേരളത്തിലും തമിഴ്നാട്ടിലും വൻ ബോക്സ് ഓഫീസ് വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ജ്യോതികയെക്കൂടാതെ ടൊവിനോ തോമസും ഒരു അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. സൂര്യയുടെ നിർമാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും ഴഗരം സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇതിനോടകം ഏകദേശം 240 കോടി രൂപയാണ് കലക്‌ഷൻ നേടിയത്.