ജ്യോതികയെ നായികയാക്കി സൂര്യ നിര്‍മ്മിക്കുന്ന ‘പൊന്‍ മകള്‍ വന്താല്‍’ എന്ന ചിത്രത്തില്‍ സൂര്യയുടെ സഹോദരി ബൃന്ദ പാടിയ ഗാനം പുറത്തുവിട്ടു. ബൃന്ദ ആലപിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘വാ ചെല്ലം’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്.
നവാഗതനായ ജെ.ജെ ഫ്രെഡറിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ത്യാഗരാജന്‍, ഭാഗ്യരാജ്, ആര്‍ പാര്‍ഥിപന്‍, പാണ്ഡ്യരാജന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.