ബാലുവും നീലുവും സിനിമയിലും ഒന്നിയ്ക്കുന്നു

ബാലുവും നീലുവുമായി മലയാളികളുടെ കുടുംബങ്ങളില്‍ ഇടം നേടിയ ബിജു സോപാനവും നിഷ സാരംഗും സിനിമയിലും ഒന്നിക്കുന്നു. ബിജു സോപാനം തന്റെ പേജില്‍ പോസ്റ്റ് ചെയ്ത ഈ സെല്‍ഫി വീഡിയോ ആണ് സിനിമയുടെ ആദ്യ വിശേഷം പങ്കു വയ്ക്കുന്നത്. ഇരുവരുടേയും കോമ്പിനേഷന്‍ കെമിസ്ട്രി സിനിമയിലും ആവര്‍ത്തിക്കുമോ എന്നായിരിക്കും ഇനി പ്രേക്ഷകരുടെ ആകാംക്ഷ. ഇരുവര്‍ക്കുമൊപ്പം ഒരു നായയും കേന്ദ്ര കഥാപാത്രമായി എത്തുന്നുവെന്നാണ് നീലു വീഡിയോയില്‍ പറയുന്നത്. വീഡിയോ കാണാം…