സമീപകാലത്ത്, ഏറെ കൗതുകവും പ്രതിക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ.
നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും അവതരിപ്പിക്കുന്നത്. ഇതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതിലെ പ്രധാന ഘടകം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല’
അവതരണത്തിലും, കഥയിലും, കാസ്റ്റിംഗിലുമൊക്കെയായി നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചു കൊണ്ടാണ് സംവിധായകനായ രതീഷ് ബാലുഷ്ണപ്പൊതുവാൾ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.ഇതിലെ സുരേശനും സ്വമലതയും പ്രേക്ഷകർ ഇതിനു മുമ്പുതന്നെ നെഞ്ചിലേറ്റിയതാണ്. ഈ ചിത്രത്തെ സംബസിച്ചടത്തോളം, അന്നനെ ബിലേറ്റിയ ആ കഥാപാത്രങ്ങൾ മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു എന്നതാണ്. ചിരിക്കാനും ചിന്തിക്കാനം ധാരാളം വിഭവങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു ‘
,ആ പ്രതീഷകൾ നില നിർത്തിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകരും അവകാശപ്പെടുന്നു.മെയ് മൂന്നിന് 1 പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ ട്രെയ്ലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന. ഏറെ വൈറലായിരിക്കുന്ന ഈ ട്രയ്ലർ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ ഏറെ സമ്പന്നമാണ്.രാജേഷ് മാധവനും ‘ചിത്രാ നായരുമാണ് സുരേശന്നയും സുമലതയേയും അവതരിപ്പിക്കുന്നത്.കുഞ്ചാക്കോ ബോബൻ തൻ്റെ പ്രശസ്തമായ കൊഴുമ്മൽ രാജീവന വീണ്ടും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
സുധീഷ്, ശരത് രവി, ബാബു അന്നൂർ, തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.ഇവർക്കൊപ്പം പരിശീലനം നൽകി തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.
“ഗാനങ്ങൾ – വൈശാഖ് സുഗുണൻ,സംഗീതം. ഡോൺ വിൻസന്റ്ഛായാഗ്രഹണം – സബിൻ ഊരാളു കണ്ടി.എഡിറ്റിംഗ് – ആകാശ്’ തോമസ്ക്രിയേറ്റീവ് ഡയറക്ടർ -സുരേഷ് ഗോപിനാഥ്.കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ.സിൽവർ ബെസ്റ്റുഡിയോസ് സിൽവർ ബ്രോമൈഡ് പിക്ച്ചേർസ് എന്നീ ബാനറുകളിൽ ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് പതിനാറിന് ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിക്കുന്നു.
വാഴൂർ ജോസ്.