മണിച്ചിത്രത്താഴിന് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ടീസര്‍. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ഏഴ് വര്‍ഷത്തിന് ശേഷം ശോഭനയും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ദുല്‍ഖര്‍ സല്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫെയറര്‍ ഫിലിംസുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥപാത്രമായെത്തുന്നു. ഉര്‍വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.