ഗ്രാമി 2020: പുരസ്‌കാര നിറവില്‍ ബില്ലി എലിഷ്

62-ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചാണ് പുരസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്.

മികച്ച നവാഗത ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് പുറമെ സോങ് ഓഫ് ദ ഇയര്‍, മികച്ച പോപ്പ് വോക്കല്‍ ആല്‍ബം, പുരസ്‌കാരങ്ങള്‍ ബില്ലി എലിഷ് നേടി. 18 ാം വയസ്സിലാണ് ബില്ലിയുടെ ഗ്രാമി നേട്ടം.

പുരസ്‌കാര ജേതാക്കള്‍

സോങ് ഓഫ് ദ ഇയര്‍

ബാഡ് ഗയ്- ബില്ലി എലിഷ്

മികച്ച സോളോ

ട്രൂത്ത് ഹര്‍ട്ട്സ് – ലിസോ

മികച്ച കണ്‍ട്രി ഡ്യുവോ പെര്‍ഫോര്‍മന്‍സ്

സ്പീച്ച് ലെസ്- ഡാന്‍, ഷെ

മികച്ച ആല്‍ബം

സ്റ്റിക് ആന്റ് സ്റ്റോണ്‍സ്- ഡേവ് ചാപ്പല്‍

മികച്ച റാപ്പ് ആല്‍ബം

ഇഗോര്‍- ടെയ്ലര്‍

മികച്ച റാപ്പ്

ഹൈയര്‍- ഡിജെ ഖാലിദ്

മികച്ച പോപ്പ് ഡ്യുവോ

ദ ഓള്‍ഡ് റോഡ്- ലില്‍ നാസ്, ബില്ലി റേ സൈറസ്

മികച്ച പോപ്പ് വോക്കല്‍ ആല്‍ബം

വെന്‍ വി ഫാള്‍ അസ്ലീപ്പ്, വേര്‍ ഡു വി ഗോ- ബില്ലി എലിഷ്

പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍ (നോണ്‍ ക്ലാസിക്കല്‍)

ഫിന്നേസ് ഓ കോണല്‍

മികച്ച മ്യൂസിക് വീഡിയോ

ഓള്‍ഡ് ടൗണ്‍ റോഡ്- ലില്‍ നാസ്, ബില്ലി റേ സൈറസ്

മികച്ച കണ്‍ട്രി ആല്‍ബം

വേര്‍ അയാം ലിവിങ്- ടാന്യ ടക്കര്‍

ഗ്രാമോഫോണ്‍ പുരസ്‌കാരം എന്ന പേരിലാരംഭിച്ചിരുന്ന ഗ്രാമി പുരസ്‌കാരം അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് റെക്കോഡിങ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് നല്‍കി വരുന്ന അംഗീകാരമാണ്. ഇത് ആദ്യം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രശസ്തരായ സംഗീതജ്ഞരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഗ്രാമി പുരസ്‌കാരങ്ങള്‍ വിവിധ സംഗീത പരിപാടികള്‍ ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും നടത്തിവരുന്നു. 1958 മുതലാണ് ഗ്രാമി പുരസ്‌കാരം നല്‍കി തുടങ്ങിയത്.