വെല്‍ക്കം ബാക്ക് എസ് ജി, അച്ഛനെ വരവേറ്റ് മകന്‍

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മേജറായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. നടന്റെ തിരിച്ചുവരവ് ഗംഭീരമായെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്. ‘വെല്‍ക്കം ബാക്ക് എസ് ജി’ എന്ന് കുറിച്ചുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്. ഒപ്പം വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഒരു ഫോട്ടോയും ഗോകുല്‍ പങ്കുവെച്ചിട്ടുണ്ട്.

ശോഭനയാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി എത്തുന്നത്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, കെപിഎസി ലളിത, ലാലു അലക്‌സ്, ഉര്‍വ്വശി, സിജു വില്‍സണ്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ തന്നെ വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.