
സുരേഷ് ഗോപി നായകനാവുന്ന ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും അനുഗ്രഹങ്ങളും ആശംസകളും ഉണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ മകരദീപം തെളിഞ്ഞു.
എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം 2021 ജൂണില്‍ തുടങ്ങാനായിരുന്നു ആലോചന. എന്നാല്‍ ഷൂട്ടിംഗ് നേരത്തെ തുടങ്ങുമെന്ന സൂചനയാണ് സുരേഷ് ഗോപിയും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടവും നല്‍കുന്നത്.
സുരേഷ് ഗോപിയുടെ 250ാം ചിത്രവുമാണ് ഒറ്റക്കൊമ്പന്‍. ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ.ചിത്രത്തില്‍ പാലാക്കാരന്‍ അച്ഛായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്.