നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസിനും കോവിഡ് ബാധിച്ചതോടെ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച് സുരാജ് വെഞ്ഞാറമൂട്.ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.
ഷൂട്ടിങ് വേളയില്‍ ചിത്രത്തിന്റെ ഭാഗമായതിനാല്‍ രോഗബാധിതരുമായി സമ്പര്‍ക്കമുള്ളതുകൊണ്ട് സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്നും , കഴിഞ്ഞ ദിവസങ്ങളില്‍ താനുമായും ജനഗണമനയുടെ അണിയറപ്രവര്‍ത്തകരുമായും സമ്പര്‍ക്കം വന്നവര്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടന്ന് കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും സുരാജ് പറയുന്നു.