പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രിയ സുഹൃത്ത് പാടുന്നു

ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊന്‍പതാം നൂറ്റാണ്ട് ‘ എന്ന സിനിമയില്‍ പ്രിയ സുഹൃത്ത് പാടുന്ന സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍. അദ്ദേഹത്തിന്റെ കുറിപ്പ് താഴെ വായിക്കാം….

എന്റെ സംഗീത ജീവിതത്തില്‍ എറ്റവും ആനന്ദമുള്ള നിമിഷങ്ങളില്‍ ഒന്ന്
ഗോകുലം ഗോപാലന്‍ സര്‍ പ്രൊഡ്യൂസ് ചെയ്തു വിനയന്‍ സര്‍ ഡയറക്റ്റ് ചെയ്യുന്ന ‘പത്തൊന്‍പതാം നൂറ്റാണ്ട് ‘ എന്ന സിനിമയില്‍ എനിക്ക് വേണ്ടി എന്റെ പ്രിയ സുഹൃത്തു പന്തളം ബാലന്‍ പാടുന്നു …
ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു എന്റെ ഒരു പാട്ടിനു വേണ്ടി നമ്മള്‍ ഒത്തു കൂടണം എന്നത് …
ബാലന്റെ പ്രാഗല്‍ഭ്യം വാക്കുകള്‍ക്കു അപ്പുറമാണ് ….
പണ്ട് ദേവരാജന്‍ മാസ്റ്ററുടെ കൊയറില്‍ ഒന്നിച്ചു പാടിയതും ഗാനമേളകളില്‍ മാധുരിയമ്മയും ബാലനും ഞാനും ഒന്നിച്ചു പാടിയതും ഓര്‍ക്കുന്നു ….
എല്ലാം ഈശ്വരാനുഗ്രഹം …