സുരാജ് വെഞ്ഞാറമൂടിന്റെ ‘റോയ്’ സെക്കന്റ് പോസ്റ്റര്‍

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ സിനിമയാണ് റോയ്. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള ഷൈന്‍ ടോം ചാക്കോയെയും പോസ്റ്ററില്‍ കാണാം.

ഫാമിലി ത്രില്ലര്‍ സിനിമയാണ് റോയ്. അന്തര്‍മുഖനാണ് സുരാജ് വെഞ്ഞാറമൂട് ചെയ്യുന്ന റോയ് എന്ന കഥാപാത്രം. റോയ്‌യുടെ ഭാര്യക്ക് വ്യത്യസ്തമായ വീക്ഷണമുണ്ട്. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളത്.

സജീഷ് മഞ്ചേരിയും സനൂബ് കെ യൂസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.സുനില്‍ ഇബ്രാഹിം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ,അനുഗ്രഹീതന്‍ ആന്റണി എന്നിവയാണ് സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ പുറത്തിറങ്ങി ചിത്രങ്ങള്‍.ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ നായക കഥാപാത്രമായാണ് സുരാജ് എത്തിയത്.സിനിമ ലോകം ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. ജനുവരി 15നാണ് കേരളത്തില്‍ നിന്നുള്ള മലയാളം ഒ.ടി.ടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വ്യത്യസ്ത പ്രമേയങ്ങളുമായി വെള്ളിത്തിരയില്‍ എത്തുന്ന യുവസംവിധായകരില്‍ ശ്രദ്ധേയനായ ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ (മഹത്തായ ഭാരതീയ അടുക്കള).ഈ ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഉപയോഗിച്ചിട്ടില്ല.ഒരു പഴയ നായര്‍ തറവാട്ടിലെ അവസാന കണ്ണിയായ നായകന്‍ വിവാഹം കഴിച്ചുകൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായിക. വീട്ടുജോലി ചെയ്ത് ചെയ്ത്, തറവാട്ടിലെ പഴകിയ അടുക്കള ശീലങ്ങളോട് ഒത്തുപോകാന്‍ സാധിക്കാതെ വരുന്നതും, അതെ തുടര്‍ന്നുണ്ടാകുന്ന രസകരവും, ചിന്തിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. രതിപൂര്‍വലീലകള്‍ അഥവാ ഫോര്‍പ്ലേയുടെ അഭാവത്തില്‍ സ്ത്രീകള്‍ക്ക് സംഭോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും ഈ ചിത്രത്തില്‍ വരച്ചു കാണിക്കുന്നു. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചലച്ചിത്രം കൂടിയാണിത്.