തന്റെ സൂപ്പര്‍സ്റ്റാറിന്റെ തീ പാറും കഥയുമായി സുരാജ്..! ഡ്രൈവിങ്ങ് ലൈസന്‍സിന്റെ ആദ്യ ടീസര്‍

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരുടെ വ്യത്യസ്ഥ റോളുകളുമായെത്തുന്ന ഡ്രൈവിങ്ങ് ലൈസന്‍സ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ എല്ലാവരും. ലാല്‍ ജൂനിയര്‍ സംവിധാനത്തിലൊരുങ്ങുന്ന കോമഡി സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ആദ്യ ടീസറും ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്റെ കട്ട ആരാധനായി സുരാജ് എത്തുമ്പോള്‍ ടീസറിലെ സുരാജിന്റെ ഒരു കഥ തന്നെയാണ് പ്രേക്ഷകരുടെ മനസ്സിലിടം നേടിയിരിക്കുന്നത്. തന്റെ മകനോട് തന്റെ ഹീറോയുടെ ഒരു സിനിമയിലെ ആക്ഷന്‍ രംഗം ഏറെ ആവേശത്തോടെ വിവരിക്കുന്ന സുരാജിനെയാണ് ടീസറില്‍ കാണിക്കുന്നത്.

സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും, മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സുരാജിന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ മിയയുടേത്. 9 എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഡ്രൈവിംഗ് ലൈസന്‍സ്.