നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി

നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയാണ് വധു. ഇന്ന് പുലര്‍ച്ചെ ആറുമണിക്കായിരുന്നു വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. ലളിതമായി നടത്തിയ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടിട്ടുണ്ട്. സംസം ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം.