ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘സണ്ണി’യുടെ ടീസര്‍ പുറത്തിറങ്ങി.ജയസൂര്യയുടെ 100ാമത്തെ ചിത്രമാണിത്. മുപ്പത് സെക്കന്‍ഡുകള്‍ മാത്രമുളള ടീസര്‍ മികച്ച അഭിപ്രായങ്ങളാണ് നേടികൊണ്ടിരിക്കുന്നത്.
പുണ്യാളന്‍ അഗര്‍ബത്തീസ് ,സു.. സു… സുധി വാത്മീകം,പ്രേതം,പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്,ഞാന്‍ മേരിക്കുട്ടി എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണിത്.രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീംസ് ആന്‍ഡ് ബിയോണ്ട്സിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായഗ്രഹണം.