‘കുമാരി’യായി ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന പുതിയ ചിത്രം ‘കുമാരി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.രണം എന്ന ചിത്രത്തിന് ശേഷം നിര്‍മല്‍ സഹദേവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഹൊറര്‍ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം സാങ്കേതിക തലത്തിലും ഏറെ വ്യത്യസ്ത പുലര്‍ത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ദി ഫ്രെഷ് ലൈം സോഡാസിന്റെ ബാനറില്‍ നിര്‍മല്‍ സഹദേവ്, ജിജു ജോണ്‍, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.