ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ജല്ലിക്കട്ട്

','

' ); } ?>

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’ ഓസ്‌കാര്‍ അവാര്‍ഡിലെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 93ാമത് അക്കാദമി അവാര്‍ഡിലെ (ഓസ്‌കാര്‍) മികച്ച വിദേശ ഭാഷാചിത്രത്തിലേക്കുള്ള ഇന്ത്യയുടെ നോമിനേഷനായി തെരഞ്ഞടുക്കപ്പെട്ട വിവരം ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഫ്എഫ്‌ഐ) യാണ് അറിയിച്ചത്. ഹിന്ദി, ഒഡിയ, മറാത്തി, മറ്റ് ഭാഷകള്‍ എന്നിവിടങ്ങളിലായി 27 എന്‍ട്രികളില്‍ നിന്ന് ഏകകണ്ഠമായി തിരഞ്ഞെടുത്ത ചിത്രമാണ് ജെല്ലിക്കെട്ട്.ചൈതന്യ തമാനേയുടെ ദ ഡിസിപ്പിള്‍, വിധു വിനോദ് ചോപ്രയുടെ ശിക്കാര, അനന്ത് നാരായണന്‍ മഹാദേവന്റെ ബിറ്റല്‍ സ്വീറ്റ്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്നീ സിനിമകള്‍ ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു.

ഒരു മലയോര വിദൂര ഗ്രാമത്തിലെ അറവുശാലയില്‍ നിന്ന് രക്ഷപ്പെടുന്ന ഒരു പോത്തും ഈ പോത്തിനെ വേട്ടയാടാന്‍ ഒത്തുകൂടിയ നാട്ടുകാരുടെയും കഥയാണ് ജെല്ലിക്കെട്ട് പറഞ്ഞത്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ‘ജല്ലിക്കെട്ട്’ ഒരുക്കിയത്. ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സബുമോന്‍ അബ്ദുസമദ്, സാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ഹിന്ദി, മലയാളം, ഒറിയ, മറാത്തി എന്നിവിടങ്ങളില്‍ നിന്നായി വന്ന ചിത്രങ്ങളില്‍ ഓസ്‌കാറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജൂറി നാമനിര്‍ദ്ദേശം ചെയ്തത് മലയാള ചലച്ചിത്രമെന്നതും ശ്രദ്ധേയമായി.മനുഷ്യരില്‍ നിലനില്‍ക്കുന്ന ആന്തരിക പശ്‌നങ്ങള്‍ ശരിക്കും വെളിപ്പെടുത്തുന്ന ചിത്രമാണിത്, അതാണ് നമ്മള്‍ മൃഗങ്ങളെക്കാള്‍ മോശമായ് മാറിയതെന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ചലച്ചിത്ര നിര്‍മ്മാതാവ് രാഹുല്‍ റാവയില്‍ ഒരു ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘അങ്കമാലി ഡയറീസ്’, ‘ഈ മാ യൗ’ തുടങ്ങിയ നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങള്‍ സംവിധാം ചെയ്ത പെല്ലിശ്ശേരി വളരെ കഴിവുള്ള സംവിധായകന്‍’ എന്ന് വിശേഷിപ്പിച്ച റാവെല്‍, ‘ജല്ലിക്കാട്ട്’ രാജ്യം അഭിമാനിക്കേണ്ട ഒരു നിര്‍മ്മാണമാണെന്നും കൂട്ടിചേര്‍ത്തു.

‘മുഴുവന്‍ ചിത്രം കണ്ടവരും ജല്ലിക്കട്ടിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഈ ചിത്രം അതിശയകരമായി ചിത്രീകരിച്ചിരിക്കുന്നു, ജൂറിയംഗങ്ങളുടെ പുറത്തുവരുന്ന വികാരമാണ് ഈ ചിത്രം തിരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്’ ചെയര്‍മാന്‍ പറഞ്ഞു. 2019 സെപ്റ്റംബര്‍ 6 ന് 2019 ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘ജല്ലിക്കട്ട്’ പ്രീമിയര്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായക ട്രോഫിയും പെല്ലിശ്ശേരി നേടി. 2019 ല്‍ രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവര്‍ അഭിനയിച്ച സോയ അക്തറിന്റെ ‘ഗല്ലി ബോയ്’, ആണ് ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ എന്‍ട്രി ആയി തെരഞ്ഞെടുക്കപ്പെട്ടത്.