സണ്ണി ഡിയോള്‍ സണ്ണി ലിയോണ്‍ ആയി, അര്‍ണബിന് പറ്റിയ അമളിയില്‍ കമന്റടിച്ച് സണ്ണി ലിയോണ്‍..

തിരഞ്ഞെടുപ്പ് കാലഘട്ടത്ത് ഒരു റിപ്പോര്‍ട്ടര്‍ക്ക് പറ്റാവുന്ന ഏറ്റവും വലിയ തെറ്റാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിക്ക് പറ്റിയത്. ലോക സഭാ തിരഞ്ഞെടുപ്പിനേക്കുറിച്ചുള്ള വാര്‍ത്തയില്‍ ബി ജെപി സ്ഥാനാര്‍ത്തിയായ സണ്ണി ഡിയോളിന്റെ പേര് അര്‍ണബ് തെറ്റി വായിച്ചത് സണ്ണി ലിയോണ്‍ എന്നായിരുന്നു. ഇതിനെ തമാശയുടെ രീതിയില്‍ പരിഹസിച്ച് നടി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ പേജിലൂടെ സണ്ണി നല്‍കിയ ട്വീറ്റില്‍ ‘ഞാന്‍ എത്ര വോട്ടിനു മുന്നേറുന്നു’ എന്നായിരുന്നു സണ്ണിയുടെ ട്വീറ്റ്. എന്തുകൊണ്ടാണ് സണ്ണി ലിയോണിന്റെ പേര് ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് എന്ന ആശങ്കയിലാണ് മറ്റു ചില പ്രേക്ഷകര്‍.

ബിജെപി സ്ഥാനാര്‍ഥിയായ സണ്ണി ഡിയോളിന്റെ പേരാണ് പലരും തെറ്റിദ്ധരിച്ച് സണ്ണി ലിയോണ്‍ ആക്കിയത്. ഗുര്‍ദാസ് പൂരില്‍ സ്ഥാനാര്‍ത്തിയായി മത്സരിച്ച അഭിനേതാവ് കൂടിയായ സണ്ണി ഡിയോള്‍ തിരഞ്ഞെടുപ്പില്‍ ലീഡ് നേടി വിജയിച്ചിട്ടുണ്ട്.