എന്റെ കുട്ടികള്‍ക്ക് ഇതുപോലെ ജീവിക്കേണ്ടിവന്നതില്‍ സങ്കടമുണ്ട് ; സണ്ണി ലിയോണ്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച മനോഹരമായ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഭര്‍ത്താവായ ഡാനിയല്‍ വെബര്‍, മക്കളായ നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മക്കള്‍ക്ക് ഇതുപോലെ ജീവിക്കേണ്ടിവന്നതില്‍ സങ്കടമുണ്ടെന്നും സണ്ണി ലിയോണ്‍ ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടൊപ്പം കുറിച്ചു.

‘ഒരു പുതിയ യുഗം! എന്റെ കുട്ടികള്‍ക്ക് ഇപ്പോള്‍ ഇതുപോലെ ജീവിക്കേണ്ടി വന്നതില്‍ വളരെ സങ്കടമുണ്ട്, പക്ഷേ അത് ആവശ്യമാണ്. മാസ്‌ക് ധരിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളെ പരിശീലിപ്പിക്കുക’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചത്.