‘സുല്‍ത്താന്‍’ ട്രെയിലര്‍ കാണാം…

കാര്‍ത്തി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താന്‍ ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ്.രശ്മിക മന്ദാന, നെപ്പോളിയന്‍, ലാല്‍, യോഗി ബാബു, സതീഷ്, ഹരീഷ് പേരടി, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് ഫോര്‍ച്യൂണ്‍ സിനിമാസാണ്.ഏപ്രില്‍ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്.