‘സുല്‍ത്താന്‍’ എത്തി…ടീസര്‍ കാണാം

ബാക്കിയരാജ് കണ്ണന്‍ സംവിധാനം ചെയ്ത സുല്‍ത്താന്റെ ടീസര്‍ പുറത്തിറങ്ങി. കാര്‍ത്തി നായകനാകുന്ന ചിതച്രത്തില്‍ രശ്മിക മന്ദന നായികയാകുന്നു. നേരത്തെ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രീകരണ വീഡിയോയും ഫോട്ടോയുമെല്ലാം കാര്‍ത്തി പങ്കിട്ടിരുന്നു. 2020 ഒക്ടോബര്‍ 26 നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ ചിത്രം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു ഏപ്രിലില്‍ ചിത്രം തിയേറ്ററിലെത്തും. മലയാളത്തില്‍ നിന്ന് ഹരീഷ് പേരടി ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ടീസര്‍ തുടങ്ങുന്നതും ഹരീഷിന്റെ ശബ്ദത്തോടെയാണ്. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍, സംഗീതം വിവേക് മെര്‍വിന്‍, റുബന്‍ ആണ് ചിത്രസംയോജനം. ആക്ഷന്‍ ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.