സാമാന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ എത്തുന്ന ശാകുന്തളം. തെന്നിന്ത്യന്‍ താരം സമാന്ത ശകുന്തളയായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സമാന്ത ശകുന്തളയാകുമ്പോള്‍ നായകനായ ദുഷ്യന്തന്‍ ആവുന്നത് ‘സൂഫിയും സുജാതയും’ താരം ദേവ് മോഹന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിനായുള്ള വര്‍ക്ക് ഔട്ട് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. സൂഫിയും സുജാതക്ക് ശേഷം ദേവ് മോഹന്റെ പാന്‍ ഇന്ത്യന്‍ സിനിമയാണ് ശാകുന്തളം. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രം ഏറെ പ്രതീക്ഷ നിറഞ്ഞതാണെന്നും തന്റെ കരിയറിലെ മികച്ച വേഷമായിരിക്കുമെന്നും ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍ സാമന്ത പറഞ്ഞിരുന്നു. ദേവിന് നന്ദി പറഞ്ഞു കൊണ്ടുള്ള സുമന്തയുടെ പോസ്റ്റും ഏറെ വൈറലായിരുന്നു.

കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്. ഗുണാ ടീം വര്‍ക്ക്‌സ്, ദില്‍ രാജു പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നീലിമ ഗുണാ, ദില്‍ രാജു, ഹന്‍ഷിതാ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.ദേശീയ അവാര്‍ഡ് ജേതാവ് നീതലുള്ള ആണ് വസ്ത്രാലങ്കാരം. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്ത് എത്തുന്നത് ശാകുന്തളത്തിലൂടെയാണ് എന്നതും മറ്റൊരു ശ്രദ്ധേയമായൊരു കാര്യമാണ്. പീരീഡ് ഫിലിമില്‍ അവര്‍ ദുശ്യന്തന്റെ മകന്‍ ഭരത് രാജകുമാരനായിട്ടാണ് അഭിനയിക്കുന്നത്. നേരത്തെ അനുഷ്‌ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കിയത് ഗുണശേഖറായിരുന്നു.