പിറന്നാള്‍ ദിനത്തില്‍ ‘കാവല്‍’ ടീസര്‍

സുരേഷ് ഗോപി നായകനാകുന്ന ചിത്രം ‘ കാവല്‍’ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിതിന്‍ രഞ്ജി പണിക്കറാണ് ചെയ്യുന്നത്. ഗുഡ്‌വില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാവല്‍. തമ്പാന്‍ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. പിറന്നാള്‍ ആദരമായാണ് ടീസര്‍ പുറത്തിറങ്ങിയത്. നിഖില്‍ എസ് പ്രവീണ്‍ ക്യാമറ നിര്‍വ്വഹിക്കുന്ന ചിത്രത്തിന് രഞ്ജിന്‍രാജ് ആണ് സംഗീതം നിര്‍വഹിക്കുന്നത്.