
പ്രമുഖ വ്യക്തികളുടെ വസ്ത്രധാരണത്തിലും നിറത്തിലും രാഷ്ട്രീയവും വിവാദങ്ങളും തിരയുന്ന ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യരീതിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. പ്രമുഖ പേഴ്സണൽ കെയർ ബ്രാൻഡായ കുട്ടികൂറയുടെ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുക്കാനെത്തിയ നടി പ്രിയ വാര്യരോട് യൂട്യൂബർ ചോദിച്ച ചോദ്യവും, അതിനു നടി നൽകിയ മറുപടിയുമാണ് വിമർശനത്തിന് തുടക്കം.
ഓറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് പ്രിയ പരിപാടിക്കെത്തിയത്. എന്നാല്‍ പ്രിയ ഈ നിറം തെരഞ്ഞെടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു യൂട്യൂബര്‍ക്ക് അറിയേണ്ടിയിരുന്നത്. ‘ബോട്ടിലിന്റെ കളര്‍ തെരഞ്ഞെടുക്കാനുളള കാരണമെന്താണ്?’ എന്നായിരുന്നു ചോദ്യം. ‘എന്റെ പൊന്നു ചേട്ടാ, അത് വര്‍ഷങ്ങളായി അങ്ങനെ അതല്ലേ’ എന്നായിരുന്നു പ്രിയയുടെ മറുപടി. ‘അതുകൊണ്ടാണോ കാവി ഡ്രസ് ഇട്ടത്?’ എന്നായി യൂട്യൂബര്‍. ‘ബ്രാന്റിനോട് യോജിക്കുന്നതിനാലാണ്.’ എന്ന് പ്രിയ വ്യക്തമാക്കിയപ്പോള്‍ കേരളത്തില്‍ ഓറഞ്ച് അലേര്‍ട്ടാണ് ഓര്‍മിപ്പിക്കുകയായിരുന്നു യൂട്യൂബര്‍.
അനാവശ്യമായി വിവാദങ്ങളും രാഷ്ട്രീയവും കൂട്ടിക്കുഴക്കാൻ ശ്രമിച്ച യൂട്യൂബർക്കെതിരെ വലിയ രീതിയിലുള്ള പരിഹാസവും വിമർശനവുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ‘ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് ഇടും പോടാ എന്ന് പറയണം, എന്റെ പൊന്നു മണ്ട, ഇപ്പൊ അവള് ബിജെപിയില്‍ ഉണ്ടെന്ന് പറയണമായിരിക്കും,പൊന്ന് മരവാഴേ നയിച്ച് തിന്നൂടെ?, എന്ത് ചോദ്യമാണെടാ ഇത്? ഇഷ്ടപ്പെട്ട കളര്‍ പറഞ്ഞാല്‍ കുഴപ്പം, ഇഷ്ടമുള്ള ഡ്രസ് ധരിച്ചാല്‍ കുഴപ്പം. എന്തുവാടെ ഇത്? ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടവും അഭിപ്രായവും ഉണ്ടാകും. അതിനെയും പ്രശ്നമാക്കേണ്ട കാര്യമില്ല, എന്റെ പൊന്ന് മരവാഴേ എന്നാ ഊള ചോദ്യം ആടോ, എന്താല്ലേ ഇഷ്ട്ടപ്പെട്ട കളര്‍ ഡ്രസ്സ് ഇടാന്‍ പോലും ഇവിടെ അവകാശമില്ല, വിദ്വേഷം പരത്താന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില മീഡിയ, വീണ്ടും ആവര്‍ത്തിക്കുന്നു, നാട്ടുകാര്‍ ഈ ഓണ്‍ലൈന്‍ മാപ്രകളുടെ കണ്ണും ചിറിയും ഒന്നാക്കി കൊടുക്കാന്‍ ഇടപെടണം’ എന്നിങ്ങനെയാണ് കമന്റുകള്‍.
അതേ സമയം ‘സർവ്വം മായ’ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് പ്രിയ വാര്യരെ ഒടുവിലായി ബിഗ് സ്ക്രീനിൽ കണ്ടത്. ‘കസിൻസ് ആൻഡ് കല്യാണംസ്’ എന്ന വെബ് സീരീസിലൂടെയും സമീപകാലത്ത് സിജെപി സമരത്തെ പിന്തുണച്ചും താരം വാർത്തകളിൽ നിറഞ്ഞിരുന്നു. ‘ത്രീ മങ്കീസ്’, ‘ലവ് ഹാക്കേഴ്സ്’ എന്നിവയാണ് പ്രിയയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ.