സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ ‘ചോല’.. ടീസര്‍ പുറത്തുവിട്ടു

','

' ); } ?>

നാല് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയതിന് പിന്നാലെ ചോലയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഇതിനോടകം മികച്ച നടി, മികച്ച സ്വഭാവ നടന്‍, സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം, സൗണ്ട് ഡിസൈനിംഗിന് പ്രത്യേക ജൂറി പരാമര്‍ശം എന്നിങ്ങനെ നാല് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അജിത്ത് ആചാര്യയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജിജു ആന്റണി ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.