പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കി ഫെഫ്കയുടെ ഷോര്‍ട് ഫിലിം ഫെസ്റ്റ്

ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാതലത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലെയും ഇതര ഭാഷകളിലെ സംവിധായകരും കണ്ട് വിലയിരുത്തുന്ന ആദ്യ മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് യഥാക്രമം 1,00,000/,50,000/, 25,000/ എന്നിങ്ങനെ പ്രൈസ് മണിയും, ഫെഫ്കയുടെ സര്‍ട്ടിഫിക്കറ്റും ശില്പവും നല്‍കും. പ്രതിഭകള്‍ക്ക് കഴിവിന്റെ അടിസ്ഥാനത്തില്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുക എന്നതും ഇതിലൂടെ ഫെഫ്ക ലക്ഷ്യമിടുന്നു. മികച്ച സംവിധായകന്‍, രചയിതാവ്, നടന്‍, നടി, ഛായാഗ്രഹകന്‍, ചിത്രസംയോജകന്‍, സംഗീത സംവിധായകന്‍, എന്നിവര്‍ക്കും പ്രത്യേകം അവാര്‍ഡുകളുണ്ട്.

ഇംഗ്ലീഷിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും ചിത്രങ്ങള്‍ അയക്കാവുന്നതാണ്. മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധം. വിദേശ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ചിത്രത്തിന്റെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കൂടരുത്. എന്‍ട്രികള്‍ 2019 മാര്‍ച്ച് 15 മുമ്പായി ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്. അപേക്ഷ ലഭിക്കുന്നതിനായി www.fefkadirectors.com സന്ദര്‍ശിക്കുക. ഫോണ്‍: 8921270033, 0484 2408156, 0484 2408005.