‘സമയമാകുന്നതുവരെ നമ്മള് കാത്തുനില്‍ക്കണം തിരിച്ചടിക്കാന്‍’ ; ‘സ്റ്റാന്‍ഡ് അപ്പ്’ ട്രെയിലര്‍

നിമിഷ സജയനും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. മാന്‍ ഹോള്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ സംവിധായക വിധു വിന്‍സന്റിന്റെ രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

അര്‍ജുന്‍ അശോകന്‍, പുതുമുഖ താരം വെങ്കിടേശ്, സീമ, സേതു ലക്ഷ്മി, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥന്‍ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാന്‍ഹോളിന്റെ തിരക്കഥ എഴുതിയ ഉമേഷ് ഓമനക്കുട്ടനാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം ടോബിന്‍ തോമസിന്റെതാണ്. ബിലു പദ്മിനി നാരായണന്‍ ഗാനരചനയും വര്‍ക്കി സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.