“തസ്ലിമ ഫോണിൽ വിളിച്ചു കഞ്ചാവ് വേണോ എന്ന് ചോദിച്ചു, കളിയാകുകയാണെന്ന് കരുതി” — വെളിപ്പെടത്തലുകളുമായി ശ്രീനാഥ് ഭാസി

','

' ); } ?>

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയായ തസ്ലിമാ സുല്‍ത്താന തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും നടന്‍ ശ്രീനാഥ് ഭാസി വെളിപ്പെടുത്തി. ഹൈക്കോടതിയിൽ നൽികിയ ഹർജിയിലാണ് വിശദീകരണം ‘ക്രിസ്റ്റീന’ എന്ന പേരില്‍ ആരാധികയായാണ് തസ്ലീമ വിളിച്ചത്. അത് കൊണ്ടാണ് കോളിന് മറുപടി നല്‍കിയതും അതേ സമയം കഞ്ചാവ് വേണോ എന്ന ചോദ്യം ഒരു തമാശയാണെന്നു കരുതി കോൾ അവസാനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഇവരുമായി യാതൊരുബന്ധവുമില്ലെന്നും, തന്റെ പ്രശസ്തിയെ ചൂഷണം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചിരിക്കാമെന്നും ശ്രീനാഥ് ഭാസി ആരോപിച്ചു.

കണ്ണൂര്‍ സ്വദേശിനി തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന), ആലപ്പുഴ സ്വദേശി കെ. ഫിറോസ് എന്നിവരെയാണ് ഏക്സൈസ് സംഘം മൂന്നു കിലോ, രണ്ട് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. സിനിമാ, ടൂറിസം മേഖലയിലുളളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കിയിരുന്നു.

നടന്‍മാരായ ശ്രീനാഥ് ഭാസിയുടെയും ഷൈന്‍ ടോം ചാക്കോയുടെയും പേരുകള്‍ തസ്ലിമ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ്, അറസ്റ്റ് ഭയന്ന് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.