ശ്രീജിത്ത് രവിയുടെ വെബ് സീരീസ് കുടുംബം…അഭിമുഖം കാണാം

ശ്രീജിത്ത് രവിയുടേയും കുടുംബത്തിന്റെയും ലോക്ക് ഡൗണ്‍ കാലത്തെ പുതുപരീക്ഷണങ്ങള്‍ വെബ്‌സീരീസായി മാറുന്നു. ‘അഭയനോട് ചിഞ്ചു പറഞ്ഞത്’ എന്ന പേരില്‍ കുടുംബത്തിനൊപ്പം ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ ഹ്രസ്വചിത്രമാണ് ‘മില്ലേനിയം ഓഡിയോസ്’ ഇനി മുതല്‍ വെബ്‌സീരീസായി പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ശ്രീജിത്ത് രവി സംവിധാനം ചെയ്യുന്ന സീരീസ് ‘ഒരു കുടുംബാസൂത്രണം’ എന്ന ടൈറ്റിലില്‍ തന്നെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

‘അഭ്യുദയകാംക്ഷികള്‍’ എന്ന പുതിയ എപ്പിസോഡ് വെള്ളിയാഴ്ച്ച വൈകുന്നേരം ആറ് മണിയ്ക്ക് മില്ലേനിയം ഓഡിയോയിന്റെ യൂട്യൂബ് പേജിലൂടെ പ്രേക്ഷകരിലേക്കെത്തും. അജോയ് കുമാറും ശരത് ശശിയും ചേര്‍ന്നാണ് തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീജിത്ത് രവിയും ഭാര്യയും, മക്കളും, കുടുംബാംഗങ്ങളുമാണ് വേഷമിടുന്നത്. പുതിയ എപ്പിസോഡുകളില്‍ കൂടുതല്‍ താരങ്ങളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.