ശ്രീദേവിയുടെ മെഴുക് പ്രതിമ, ആരാധകര്‍ക്കായി സമര്‍പ്പിച്ച് ബോണി കപൂര്‍

അന്തരിച്ച നടി ശ്രീദേവിയുടെ മെഴുക് പ്രതിമ ഒരുക്കി സിംഗപ്പൂരിലെ മാഡം റ്റുസാഡ്‌സ് വാക്‌സ് മ്യൂസിയം. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂറും മക്കള്‍ ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിമ ആരാധകര്‍ക്കായി സമര്‍പ്പിച്ചു. ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.

View this post on Instagram

She lives in our hearts forever ❤️❤️

A post shared by Sanjay Kapoor (@sanjaykapoor2500) on

1987 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ ശ്രീദേവി അവതരിപ്പിച്ച സീമ സോണി എന്ന കഥാപാത്രത്തിന്റെ രൂപത്തിലാണ് പ്രതിമ തയ്യാറാക്കിയിരിക്കുന്നത്. ബോണി കപൂറായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്.

ചടങ്ങിനെ കുറിച്ച് ബോണി കപൂര്‍ നേരത്തേ തന്നെ ട്വീറ്റ് ചെയ്തിരുന്നു, ‘ശ്രീദേവി ഞങ്ങളുടെ ഹൃദയങ്ങളില്‍ മാത്രമല്ല, ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിലും എക്കാലവും ജീവിക്കുന്നു. 2019 സെപ്റ്റംബര്‍ 4 ന് സിംഗപ്പൂരിലെ മാഡം റ്റുസാഡ്‌സില്‍ ശ്രീദേവിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു’എന്ന്. ശ്രീദേവിയുടെ 56 ാം പിറന്നാള്‍ ദിനത്തിലാണ് മെഴുക് പ്രതിമയെ കുറിച്ച് മാഡം റ്റുസാഡ്‌സ് പ്രഖ്യാപനം നടത്തിയത്.