‘അപ്പാ നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്’ -സൗന്ദര്യ രജനീകാന്ത്

നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. തന്റെ അച്ഛനും കുടുംബത്തിനും ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറഞ്ഞാണ് സൗന്ദര്യയുടെ പോസ്റ്റ്.

‘എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം. എട്ട് വര്‍ഷം മുന്‍പ് (13-07-11) സിംഗപ്പൂരിലെ ചികിത്സയ്ക്ക് ശേഷം അപ്പയെയും കൊണ്ട് ഞങ്ങള്‍ ചെന്നൈയില്‍ തിരിച്ചെത്തിയ ദിവസം..അപ്പാ…നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്.. അപ്പയ്ക്കും ഞങ്ങളുടെ കുടുംബത്തിനുമായി പ്രാര്‍ത്ഥിച്ച ഇപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി’ എന്നാണ് സൗന്ദര്യ കുറിച്ചത്.

പോസ്റ്റിനൊനൊപ്പം എട്ട് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്. എട്ട് വര്‍ഷം മുന്‍പ് സിംഗപ്പൂരില്‍ ചികിത്സയ്ക്കായി പോയി വന്ന രജനികാന്തിനെയും കാത്ത് എയര്‍പോര്‍ട്ടില്‍ കാത്തു നിന്ന ആരാധകരുടെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.