മരണമാസ്സ്‌’ സൗദിയിലും കുവൈറ്റിലും പ്രദർശനം നിരോധിച്ചു; നിരോധനം ട്രാൻസ്‍ജിൻഡർ ആയ വ്യക്തി ചിത്രത്തിൽ ഉള്ളത്കൊണ്ട്

','

' ); } ?>

ബേസിൽ ജോസഫ് നായകനായി എത്തുന്ന ‘മരണമാസ്സ്‌’ എന്ന പുതിയ മലയാള സിനിമയുടെ പ്രദർശനം സൗദിയിലും കുവൈറ്റിലും,നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉൾപ്പെട്ടിരിക്കുന്നതിനെ തുടർന്നാണ് റിലീസ് തടഞ്ഞത് എന്ന് സംവിധായകൻ ശിവപ്രസാദ് വ്യക്തമാക്കി.

‘നിലവിൽ മരണമാസ്സ്‌ സൗദിയിൽ റിലീസ് ചെയ്യാൻ പറ്റില്ല. സൗദി സെൻസർ ബോർഡിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ട്രാൻസ്ജെൻഡർ ആയ വ്യക്തി കാസ്റ്റിൽ ഉള്ളതുകൊണ്ടാണ് സിനിമയ്ക്ക് അവിടെ റിലീസ് ചെയ്യാൻ കഴിയാത്തത്’, ശിവപ്രസാദ് പറഞ്ഞു.

കുവൈറ്റിലും സമാനമായ നിലപാടാണ് ഉണ്ടായത്. ‘കുവൈറ്റിൽ നിന്ന് ട്രാൻസ്ജെൻഡർ കഥാപാത്രം ഉൾപ്പെടുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അവ മാറ്റിയാൽ മാത്രം റിലീസ് അനുവദിക്കാമെന്നാണ് അവരഭിപ്രായപ്പെടുന്നത്,’ ശിവപ്രസാദ് വ്യക്തമാക്കി.

ഡാർക്ക് കോമഡി ത്രില്ലർ ജോണറിലാണ് ‘മരണമാസ്സ്‌’ ഒരുക്കിയിരിക്കുന്നത്. മുൻപ് ‘വാഴ’, ‘ഗുരുവായൂരമ്പലനടയിൽ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സിജു സണ്ണിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

ടോവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമാതാക്കൾ ടോവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ്. ഗോകുൽനാഥ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

.