ട്രോളുകൾക്ക് മറുപടിയുമായി മണിക്കുട്ടൻ; “തീയ്യിൽ കുരുത്തത് വെയിലത്ത് വാടില്ല”

','

' ); } ?>

മോഹൻലാൽ-പൃഥ്വിരാജ് ചിത്രമായ ‘എമ്പുരാനിൽ’ കഥാപാത്രത്തിന്റെ സ്ക്രീൻ ടൈം കുറവെന്ന ആരോപണത്തെ അടിസ്ഥാനമാക്കി വന്ന ട്രോളുകൾക്ക് മറുപടിയുമായി നടൻ മണികുട്ടൻ രംഗത്തെത്തി. ‘മണികുട്ടാ’ പോസ്റ്ററിലെ ഈ എക്സ്പ്രഷൻ എപ്പോഴാണ് സിനിമയിൽ വച്ചത്?’ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വന്ന ട്രോളിന് മറുപടിയായി താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മറുപടി നൽകിയത്.

“പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലുകളും മറികടന്നാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. അതിനാൽ ഇനി മുന്നോട്ട് പോകാനും കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു,” ‘മലയാളത്തിലെ ഇത്രയധികം കളക്ഷൻ നേടിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സിനിമയിൽ നിലനിൽക്കുന്നത് അതിതീവ്രമായ ആഗ്രഹമാണ്, അതിന്റെ ആത്മസമർപ്പണമാണ് എനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും അടങ്ങിയിരിക്കുന്നത്. വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാൻ അവകാശപ്പെടില്ല. ഇപ്പോഴും ഞാൻ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അഭിനയം പഠിച്ചുകൊണ്ടിരിക്കുന്നു,’ ‘തീയിൽ കുരുത്തവനാ വെയിലത്ത് വാടില്ല’ എന്നും താരം കുറിച്ചു.

അതേസമയം, എമ്പുരാൻ ഇപ്പോൾ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തു കൊണ്ടിരിക്കുന്ന ചിത്രം ആയി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളിൽ തന്നെ 250 കോടി രൂപ ലോകമെമ്പാടുമുള്ള കളക്ഷൻ നേടിയ ചിത്രം, കേരളത്തിൽ നിന്നും 80 കോടി ക്ലബ് കടന്ന് രണ്ടാമത്തെ മോഹൻലാൽ ചിത്രമായി മാറി. ‘2018’ (89.20 കോടി) ഒന്നാമതും, ‘പുലിമുരുകൻ’ (85.10 കോടി) രണ്ടാമതുമാണ് ഇപ്പോഴുള്ള പട്ടിക, എന്നാല്‍ പെട്ടെന്നുതന്നെ പുലിമുരുകന്റെ നേട്ടം എമ്പുരാൻ മറികടക്കുമെന്നാണ് പ്രതീക്ഷ.