
2019ല്‍ കൈനിറയെ ചിത്രങ്ങളുമായി ഏറെ തിരക്കിലാണ് സൗബിന്‍ ഷാഹിര്‍. താരത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നാണ് ചാര്‍ളിയിലെ സൗബിന്റെ വിരുതനായ കള്ളന്റെ വേഷം. ഏറെ നാളുകള്‍ക്ക് ശേഷം സൗബിന്റെ അത്തരം ചില ചെറിയ കള്ളത്തരങ്ങളുമായി താരം വീണ്ടുമെത്തുകയാണ്. നവാഗതനായ ജിത്തു കെ. ജയന്‍ സൗബിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍’. ആഗസ്റ്റ് 17നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങാരംഭിക്കുക. ഹസീബ് ഹനീഫ്, ശ്വേത കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പോലീസ് വേഷത്തില്‍ ദിലീഷ് പോത്തന്‍ കള്ളന്മാരായ സൗബിനെയും ഹരീഷ് കണാരനെും ഓടിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ചിത്രമാണ് ചിത്രത്തിന്റെ ഒരു അനൗദ്യോഗിക പോസ്റ്ററില്‍ കാണുന്നത്. തന്റെ സഞ്ചിയില്‍ നടി സുരഭിയെയും ചുമന്നുകൊണ്ടാണ് സൗബിന്‍ ഓടുന്നത്. സജീര്‍ ബാബ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സജിത്താണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല.
കല-ജിത്തു, മേക്കപ്പ്-സജി കാട്ടാകട, വസ്ത്രാലങ്കാരം-സുനില്‍. കോ-പ്രൊഡ്യുസേഴ്‌സ്-യൂനുസ് അലിയാര്‍, വി.എസ്. ഹൈദര്‍ അലി.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സക്കീര്‍ ഹുസൈന്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, അമ്പളി എന്നിവയാണ് സൗബിന്റെ റിലീസിനൊരുങ്ങുന്നു മറ്റു ചിത്രങ്ങള്‍.