ചിരിപ്പിച്ച് സൗബിന്റെ ‘വികൃതി’- ടീസര്‍ കാണാം..

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും നായകന്‍മാരാകുന്ന വികൃതിയുടെ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ എം.സി. ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പന്‍, നന്ദകിഷോര്‍, പുതുമുഖ നായിക വിന്‍സി, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

അജീഷ് പി. തോമസ്സ് കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവരാണ്.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, ഗണേഷ് മേനോന്‍,ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന വികൃതിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബിയാണ്.