ജിന്നിനൊപ്പം യാത്ര ചെയ്തവരുടെ ഒരൊന്നൊന്നര സെല്‍ഫി

','

' ); } ?>

സൗബിന്‍ ഷാഹിര്‍ മുഖ്യ കഥാപാത്രമായെത്തുന്ന സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ജിന്നിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായ വിവരം സംവിധായകന്‍ തന്നെയാണ് ഒരു കിടിലന്‍ സെല്‍ഫിയിലൂടെ അറിയിച്ചത്. സൗബിന്‍ പകര്‍ത്തിയ ഈ ഒന്നൊന്നര സെല്‍ഫിയില്‍ സൗബിന്റെ ഭാര്യയും മകന്‍ ഒര്‍ഹാനും നടി ലിയോണ ലിഷോയിയും ചിത്രത്തിലെ നായിക ശാന്തി ബാലചന്ദ്രനും ഛായാഗ്രഹകന്‍ ഗിരീഷ് ഗംഗാധരനും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതനും ഒക്കെയുണ്ട്. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നേരത്തെ തന്നെ ചിത്രത്തിന്റെ സെറ്റില്‍ നിന്നും സൗബിന്‍ പങ്കുവെച്ച മാജിക് ട്രിക്കും സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. സെറ്റിലുള്ള ഒരു യുവാവിന്റെ മുടിക്കുള്ളില്‍ നിന്നും അടയ്ക്കയെടുത്തായിരുന്നു സൗബിന്റെ അടിപൊളി മാജിക്.

View this post on Instagram

#adakka

A post shared by Soubin Shahir (@soubinshahir) on