ജെയിംസ് ബോണ്ട് താരം ഓള്‍ഗ കുര്‍യലെങ്കോവിന് കൊറോണ

യുക്രേനിയന്‍ നടിയും മോഡലുമായ ഓള്‍ഗ കുര്‍യലെങ്കോവിന് കൊറോണ. ഓള്‍ഗ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ഒരാഴ്ച്ചയായി തനിക്ക് സുഖമില്ലെന്നും പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതെന്നും ഓള്‍ഗ പറയുന്നു. പനിയും തളര്‍ച്ചയുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. വീടിന് പുറത്തിറങ്ങാതെ വിശ്രമിക്കുകയായിരുന്നു. എല്ലാവരും കൊറോണയെ ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഓള്‍ഗ വ്യക്തമാക്കി.

ജെയിംസ് ബോണ്ട് സീരീസില്‍ ക്വാണ്ടം ഓഫ് സൊളാസിലാണ് ഓള്‍ഗ വേഷമിട്ടത്. ഡാനിയേല്‍ ക്രേഗായിരുന്നു ചിത്രത്തിലെ നായകന്‍. ഒബഌവിയണ്‍, മൊമന്റെം, ദ ഡിവൈന്‍ വാട്ടര്‍ തുടങ്ങിയവയാണ് വോള്‍ഗയുടെ പ്രധാന ചിത്രങ്ങള്‍. ഹോളിവുഡ് താരം ടോം ഹാങ്ക്‌സും ഭാര്യയും നടിയുമായ റീത വില്‍സണും കൊണോറയെ തുടര്‍ന്ന് ചികിത്സയിലാണ്.