സൂര്യയുടെ ‘സൂരറൈ പൊട്രു’ റിലീസ് മാറ്റി

സൂര്യ,അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ‘സൂരറൈ പൊട്രു’ ചിത്രത്തിന്റെ റിലീസ് മാറ്റി.ഈ മാസം 30ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയതായി സൂര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്നും സൂര്യ പങ്കുവച്ച കത്തില്‍ പറയുന്നു.

അതേ സമയം ചിത്രത്തിലെ പുതിയ വീഡിയോ ഗാനവും ആമസോണ്‍ പ്രൈമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.