സൂര്യയുടെ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ആക്ഷന്‍ ഡ്രാമ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലര്‍ ആമസോണ്‍ വീഡിയോ പുറത്തിറക്കി.സൂര്യയോടൊപ്പം മോഹന്‍ ബാബു , പരേഷ് റാവല്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം, കുറഞ്ഞ നിരക്കില്‍ എയര്‍ലൈന്‍ സ്ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെകണ്‍ സ്ഥാപകനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തെ കുറിച്ച് എഴുതിയ ‘ലളിതമായി പറക്കുക’ എന്ന പുസ്തകത്തിന്റെ സാങ്കല്പിക പതിപ്പാണ്. സുധ കൊങ്കര (പുത്തും പുതുകലായ് ) സംവിധാനം ചെയ്ത് സൂര്യ നിര്‍മ്മിച്ച് രാജ്‌സേക്കര്‍ കര്‍പുരസുന്ദരപാണ്ഡിയന്‍, ഗുനീത് മോംഗ, ആലിഫ് സുര്‍ട്ടി എന്നിവര്‍ ചേര്‍ന്ന് സഹ നിര്‍മ്മാണം നടത്തിയ സൂരറൈ പൊട്രു ആമസോണ്‍ വീഡിയോയുടെ ഉല്‍സവ ലൈനപ്പിന്റെ ഭാഗമാണ്. ഇന്ത്യ ഉള്‍പ്പെടെ 200ലേറെ രാജ്യങ്ങളിലെ െ്രെപം അംഗങ്ങള്‍ക്ക് നവംബര്‍ 12 മുതല്‍ തമിഴിലും അതുപോലെ തെലുങ്ക്, കന്നഡ, മലയാളത്തിലുമായി (മൂന്ന് ഭാഷകളില്‍ ഡബ് ചെയ്ത) ചിത്രം ആമസോണ്‍ െ്രെപം വീഡിയോയിലൂടെ കാണാന്‍ സാധിക്കും.
‘സൂരറൈ പൊട്രു തന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്, ഒപ്പം തന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ളതുമാണ്.നിങ്ങള്‍ നിങ്ങളില്‍ സത്യസന്ധരും ചുമതലകളില്‍ സമര്‍പ്പിതരുമാണെങ്കില്‍ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നതില്‍ നിന്ന് ഈ ലോകത്തിലെ ഒന്നിനും നിങ്ങളെ തടയാന്‍ കഴിയില്ല എന്ന സന്ദേശം ഈ സിനിമയിലൂടെ പുറത്തു കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.പ്രേക്ഷകര്‍ അവരുടെ അചഞ്ചലമായ പിന്തുണ ഞങ്ങളില്‍ വര്‍ഷിക്കുന്നത് തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ‘ നടനും നിര്‍മ്മാതാവുമായ സൂര്യ പറഞ്ഞു.