
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോ പിക്കിൽ അഭിനയിക്കുന്നതിൽ സന്തോഷം പങ്കിട്ടതിനു പിന്നാലെ ഉണ്ണി മുകുന്ദനെ വിമർശിച്ച് സോഷ്യൽ മീഡിയ. ‘ഒരു നാഷണല്‍ അവാര്‍ഡ് മണക്കുന്നുണ്ടല്ലോ, പണിയൊന്നും ഇല്ലാതായപ്പോള്‍ പ്രൊപ്പഗാണ്ടയുമായി ഇറങ്ങിയതാണ്, എന്നിങ്ങനെയാണ് വിമർശനം. നരേന്ദ്ര മോദിയുമായുള്ള കൂടി കാഴ്ചയെ കുറിച്ച് ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിനടിയിലാണ് ആരാധകരുടെ വിമർശനങ്ങൾ.
‘സമാജം സ്റ്റാര്‍ ഫീല്‍ഡ് ഔട്ട് ആയി. ഇനി ഇത് പോലെത്തെ സംഘി പടം ചെയ്തു നടക്കാം. ഇതൊക്കെ ആര് കാണാന്‍. ഗുജറാത്ത് കലാപം റിയല്‍ ആയി കാണിക്കുമ്പോള്‍ എമ്പുരാന്‍ പോലെ സങ്കികള്‍ തന്നെ കരഞ്ഞാളും, ഒരു നാഷണല്‍ അവാര്‍ഡ് മണക്കുന്നുണ്ടല്ലോ, നല്ല ആക്ഷന്‍ പടങ്ങള്‍ ചെയ്തു പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആവേണ്ട മൊതല ഇങ്ങനെ ഓരോന്ന് ചെയ്ത് അത് തൊലക്കുന്നേ, പണിയൊന്നും ഇല്ലാതായപ്പോള്‍ പ്രൊപ്പഗാണ്ടയുമായി ഇറങ്ങിയതാണ്, മികച്ച അഭിനേതാവിനുള്ള 2026ലെ ദേശീയ പുരസ്‌കാരം നേടിയ പ്രിയപ്പെട്ട ഉണ്ണിചേട്ടന് ആശംസകള്‍. മികച്ച മൂവിയും കഥയും, സംവിധാനവുമെല്ലാം മാ വന്ദേ ആയിരിക്കും എന്നതില്‍ സംശയമേയില്ല! എല്ലാ ചാണകങ്ങള്‍ക്കും, മാതാവായ പശുവിന്റെ പേരില്‍ നേരത്തെ തന്നെ അഭിനന്ദനങ്ങള്‍ നേരുന്നു’. എന്നിങ്ങനെയാണ് വിമർശനം.
“മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. ഒരു പാൻ ഇന്ത്യൻ ചിത്രമായൊരുങ്ങുന്ന സിനിമ നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി. എം ആണ്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കും.
ക്രാന്തി കുമാർ സി.എച്ച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ യാത്രയിലുടനീളം സമാനതകളില്ലാത്ത പ്രചോദനത്തിന്റെ ഉറവിടമായി നിലകൊണ്ട, അദ്ദേഹത്തിന്റെ അമ്മയായ ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തുകാണിക്കും. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിർമ്മിക്കും.
അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ആണ് ഈ ചിത്രം തങ്ങൾ ഒരുക്കുന്നത് എന്ന് നിർമ്മാതാക്കളായ സിൽവർ കാസ്റ്റ് ക്രിയേഷൻസ് അറിയിച്ചു. കൂടാതെ പ്രചോദനാത്മകമായ ഈ ജീവചരിത്രത്തിലൂടെ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു സിനിമാ അനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ഛായാഗ്രഹണം – കെ.കെ. സെന്തിൽ കുമാർ ഐഎസ് സി, സംഗീതം -രവി ബസ്സൂർ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൾ, ആക്ഷൻ- കിംഗ് സോളമൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്‌സ്- ടിവിഎൻ രാജേഷ്, കോ-ഡയറക്ടർ- നരസിംഹ റാവു എം, മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്‌സ്, പിആർഒ- ശബരി