“സാരി അഴിക്കുന്നു, ശരീരം പ്രദർശിപ്പിക്കുന്നു, അഭിനയിക്കാനൊന്നുമില്ല”; ജാൻവി കപൂറിനെതിരെ സോഷ്യൽ മീഡിയ

','

' ); } ?>

സിനിമകളുടെ തിരഞ്ഞെടുപ്പിൽ നടി ജാൻവി കപൂർ പരാജയമാണെന്ന വിമർശനവുമായി സോഷ്യൽ മീഡിയ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം ഒരേ രീതിയിലുള്ള കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. വെറും ഗ്ലാമർ പ്രകടനങ്ങൾക്കപ്പുറം അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യാൻ ജാൻവിക്ക് കഴിയുന്നില്ലെന്ന രീതിയിലാണ് ചർച്ചകൾ കൊഴുക്കുന്നത്.

ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ‘പെദ്ദി’ എന്ന ചിത്രത്തിലെ ജാൻവിയുടെ കഥാപാത്രമാണ് ഈ പുതിയ ചർച്ചകൾക്ക് വഴിതുറന്നത്. ജൂനിയർ എൻടിആറിനൊപ്പമുള്ള ‘ദേവര’, സിദ്ധാർഥ് മൽഹോത്രയുടെ ‘പരം സുന്ദരി’ എന്നീ ചിത്രങ്ങളിലെ വേഷങ്ങളുമായി ‘പെദ്ദി’യിലെ ജാൻവിയുടെ കഥാപാത്രത്തിന് വലിയ സാമ്യമുണ്ടെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് ചിത്രങ്ങളിലെയും പാട്ട് രംഗങ്ങളിൽ സമാനമായ രീതിയിൽ സാരി ധരിച്ചുള്ള ശരീരപ്രദർശനത്തിനപ്പുറം അഭിനയിക്കാൻ നടിക്ക് യാതൊരു അവസരവുമില്ലെന്നാണ് വിമർശകരുടെ പക്ഷം.

ഈ മൂന്ന് സിനിമകളിലെയും ജാൻവിയുടെ ചിത്രങ്ങൾ ഒരുമിച്ച് ചേർത്തുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. ഇതിൽ ഏത് സിനിമയിലേതാണ് ജാൻവിയുടെ വേഷമെന്ന് തിരിച്ചറിയാൻ ഒരു ചാലഞ്ച് പോലെ ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്. ഈ സ്ക്രീൻഷോട്ടുകൾ കാണിച്ചാൽ സ്വന്തം സിനിമയേതാണെന്ന് തിരിച്ചറിയാൻ ജാൻവിക്ക് പോലും ബുദ്ധിമുട്ടാകുമെന്നാണ് ട്രോളന്മാർ പരിഹസിക്കുന്നത്.

ബോളിവുഡിലും ടോളിവുഡിലും നിരവധി അവസരങ്ങൾ ലഭിച്ചിട്ടും പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്ന ഒരു മികച്ച പ്രകടനം പോലും കാഴ്ചവെക്കാൻ ജാൻവിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റ്. ഇത്തരം മോശം കഥാപാത്ര തിരഞ്ഞെടുപ്പുകളുമായി മുന്നോട്ട് പോയാൽ നടി ഉടൻ തന്നെ സിനിമയിൽ നിന്ന് ഫീൽഡ് ഔട്ടാകുമെന്നും പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്. ജാൻവിയുടെ അമ്മയും പ്രശസ്ത നടിയുമായ ശ്രീദേവി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മകളുടെ ഇത്തരം കഥാപാത്ര തിരഞ്ഞെടുപ്പുകൾ ഒരിക്കലും അനുവദിക്കില്ലായിരുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.