അമ്മ വേണ്ട എന്നു വച്ച സകല ഇഷ്ടങ്ങളും ഞാന്‍ നടത്തി തരും

അമ്മയ്ക്ക് ഹൃദയത്തില്‍ തൊടുന്ന പിറന്നാളാശംസയുമായി ഗായിക സിതാര കൃഷ്ണകുമാര്‍. ‘അമ്മ ഇങ്ങനെ മിണ്ടിയും, മിണ്ടാതെയും ഒക്കെ ഞങ്ങളെ കാത്തു കരുതി ഇരിക്കുന്നതുകൊണ്ടല്ലേ ഞങ്ങളൊക്കെ ഇങ്ങനെ ശ്വാസം വിട്ട്, കയ്യുംവീശി, നെഞ്ചും വിരിച്ച്, ചിരിച്ചു മറിഞ്ഞു നടക്കുന്നത്’, സിതാര പറയുന്നു. ‘എന്നെ നോക്കണ തിരക്കിനിടയില്‍ അമ്മ വേണ്ട എന്നു വച്ച സകല ഇഷ്ടങ്ങളും ഞാന്‍ നടത്തി തരും…’ എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എന്താ ഇപ്പോ പറയുക, എത്ര പറഞ്ഞാലും കുറഞ്ഞു പോവൂലോ അമ്മേ !!! അമ്മ ഇങ്ങനെ മിണ്ടിയും, മിണ്ടാതെയും ഒക്കെ ഞങ്ങളെ കാത്തു കരുതി…

Posted by Sithara on Friday, June 19, 2020