ലിനിയുടെ ഓര്‍മ്മദിനത്തില്‍ ത്യാഗങ്ങള്‍ക്കൊരു ബിഗ് സല്യൂട്ട്…

നിപ്പയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മദിനമാണിന്ന്. കോവിഡിനെതിരെയുള്ള പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദയത്തില്‍ നിന്നൊരു ബിഗ് സല്യൂട്ട് നല്‍കിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…

സിസ്റ്റർ ലിനിയുടെ ഓർമദിനമാണിന്ന്. കോവിഡ് കാലത്തു സിസ്റ്റർ ലിനിയുടെ ജീവിതം എല്ലാവർക്കും പ്രാചോദനമാണ്. സിസ്റ്റർ ലിനിയെപ്പോലുള്ള ആയിരക്കണക്കിന് മലയാളികളായ ആരോഗ്യപ്രവർത്തകരാണ് കേരളത്തിനകത്തും പുറത്തും മഹാമാരിക്കെതിരെ പോരാടുന്നത്. സ്വന്തം സുഖങ്ങളും വ്യക്തി ജീവിതവും ഉപേക്ഷിച്ച് അവർ നമുക്ക് കരുതലാകാൻ രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്നു. കേരളത്തിന്റെ കരളുറപ്പ് അവർ കടലുകൾക്ക് അക്കരെയും പങ്കുവയ്ക്കുന്നു. അതിരുകളും കടലുകളും ഭേദിച്ചെത്തുന്ന അവരുടെ സാന്ത്വന സ്പര്ശത്തിനും ത്യാഗങ്ങൾക്കും ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്…