നഞ്ചിയമ്മയെ ആരും മറന്നുകാണില്ല.അയ്യപ്പനും കോശിയിലെ’കലക്കാത്ത’ എന്ന ഒറ്റ ഗാനത്തിലൂടെ സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ച ഗയിക.നിഷ്‌കളങ്കമായ സംസാരവും മനോഹരമായ ഗാനാലാപനവുംകൊണ്ട് ജനഹൃദയം കീഴടക്കി.ഇപ്പോള്‍ നഞ്ചിയമ്മ വൈക്കം വിജയലക്ഷ്മിക്കൊപ്പം ചേര്‍ന്ന് പാടിയ പുതിയ പാട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.സീ കേരളത്തില്‍ സംപ്രേക്ഷണത്തിനൊരുങ്ങുന്ന കാര്‍ത്തിക ദീപം എന്ന സീരിയലിന്റെ ടൈറ്റില്‍ സോംഗാണ് രണ്ടുപേരും ചേര്‍ന്ന് പാടിയിരിക്കുന്നത്.പാട്ടിന്റെ മേക്കിങ് വീഡിയോ സീ കേരളത്തിന്റ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.നഞ്ചിയമ്മയുടെ ഈ ഗാനവും ഏറ്റെടുത്ത് കഴിഞ്ഞു ആരാധകര്‍.
പുതിയ പാട്ടുമായി നഞ്ചിയമ്മയെത്തി
','' );
}
?>