ബോളിവുഡ് നടന്‍ ജഗദീപ് അന്തരിച്ചു

ഷോലെയിലെ സൂര്‍മ ഭോപാലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ച പ്രശസ്ത ബോളിവുഡ് നടന്‍ ജഗദീപ് അന്തരിച്ചു.ബുധനാഴ്ച വൈകിട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു മരണം. സംസ്‌കാരം മുംബൈയിലുള്ള ഷിയ കബര്‍സ്ഥാനില്‍ നടക്കും.81 വയസ്സാണ് അദ്ദേഹത്തിന്.നടന്‍ ജാവേദ് ജഫ്രിയും ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നവേദ് ജഫ്രിയും മക്കളാണ്.

ഷോലെ, അന്ദാസ് അപ്ന അപ്ന, ഖുര്‍ബാനി, ഷഹന്‍ഷ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.400 ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.2012ല്‍ പുറത്തെത്തിയ ഗലി ഗലി ചോര്‍ ഹൈ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.