ഗൗതം വാസുദേവ് മേനോനും ചിലമ്പരശനും (സിമ്പു) വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘നദികളിലെയ് നീരാടും സൂരിയന്‍’എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിന് സംഗീതം പകരുന്നത് എ.ആര്‍ റഹ്‌മാനാണ്. മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണിത്.വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.
സിമ്പുവിനെ നായകനാക്കി 2010 ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ മികച്ച വിജയം നേടിയിരുന്നു. തൃഷ നായികയായെത്തിയ ചിത്രം ഗൗതം മേനോന്റെയും സിമ്പുവിന്റെയും കരിയറിലെ വഴിത്തിരിവുകളില്‍ ഒന്നാണ്.