‘മഡ്ഡി’ ടീസര്‍

ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ട് ആയ മഡ് റേസിംഗ് ഇതിവൃത്തമാക്കി ഒരുക്കുന്ന ‘മഡ്ഡി’യുടെ ടീസര്‍ പുറത്തിറങ്ങി. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഡോ. പ്രഗഭല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.ഫഹദ് ഫാസില്‍, ആസിഫ് അലി, സിജു വില്‍സണ്‍, അമിത് ചക്കാലക്കല്‍, ശിവരാജ് കുമാര്‍, അര്‍ജ്ജുന്‍ കപൂര്‍, ജയം രവി തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത് . ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളൊന്നും കൂടാതെയാണ് ചിത്രത്തിന്റെ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

കെ.സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി,ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍.